വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ ഒരു സങ്കല്പ ലോകത്തായിരുന്നു. ചില സമയങ്ങളില്‍ അയാള്‍ ശരിക്കും ഒരു ‘ തളത്തില്‍ ദിനേശന് ‘ തന്നെയായി മാറും .ജീവിതത്തിലെ ഓരോ രംഗങളും അയാള്‍ സങ്കല്പിച്ചു. അതില്‍ ആദ്യത്തേത് ആദ്യരാത്രി ആയിരുന്നു.
ലജ്ജാവതിയായി മുഖം കുനിച്ചു നില്ക്കുന്ന അവളെ ,കൈ പിടിച്ച് കട്ടിലില്‍ ഇരുത്തികൊണ്ട്, മുഖം മെല്ലെ ഉയര്‍ത്തി കൊണ്ട് താനവളോട് പറയും ‘’ പ്രിയേ , പട്ടിണിയും പരിവട്ടവുമായി ഒരു കുടിലില്‍ കഴിയേണ്ടി വന്നാലും എന്റെ ആത്മാര്‍ത്ഥമായ സ്നേഹം , അതെന്നും നിനക്കുണ്ടാകും’‘.
അങ്ങിനെ ആദ്യരാത്രി സമാഗമമായി. അയ്യാള് വിചാരിച്ചതുപോലെ അവള് മുഖം കുനിച്ചു നിന്നില്ല. നേറെ ബാത് റൂമില്‍ കയറി മേല്‍ കഴുകി നൈറ്റി ധരിച്ചു വന്നു. ഡയലോഗ് തുടങ്ങാന്‍ ഒരവസരം കാത്ത് അയ്യാള് നിന്നു.
നൈറ്റിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു മുടിയിഴ എടുത്തുമാറ്റാനായി അവള് മുഖം കുനിച്ചു. അവസരം പാഴാക്കാതെ അയ്യാള് അവളുടെ മുഖം മെല്ലെ പിടിച്ചുയര്‍ത്തി. അത് അവള്‍ക്കു ഇഷ്ടപ്പെട്ടു എന്നായ്യാള്ക്കു മനസ്സിലായി. പിന്നെ ഒട്ടും താമസ്സിച്ചില്ല; ഒറ്റ കാച്ച്. ‘തളത്തില്‍ ദിനേശന്റെ ‘വാക്കുകള്‍ കേട്ട് ശോഭ ചിരിച്ചതുപോലെ അവല്ല് ചിരിച്ചില്ല. അവള് പറഞ്ഞു: ‘ പൊന്നുമോനെ, അറം പറ്റുന്ന വാക്കുകളൊന്നും പറയാതെട’.അങ്ങിനെ പട്ടിണി കിടക്കാനും കുടിലില്‍ കിടക്കനൊന്നും വയ്യെട.’
Subscribe to:
Post Comments (Atom)
2 comments:
Ha..ha.hhaaaa...Smart girl...experience?
mashe, thank u so much 4 ur comment. no experience.
Post a Comment